പതിനേഴിനോട്, ഞങ്ങൾ ഇന്ത്യയാകുന്നു ഞങ്ങൾ മാനവികതയാകുന്നു ;
കാലത്തിന്റെ മറ്റൊരു പേരാണ് മാറ്റം. ശരീരത്തിനു മാത്രമുള്ളതല്ല ബാലയൗവനവും ജരാനരകളും. സ്വഭാവത്തിനുമതുണ്ട്. ജീവിത്തിന്റെ സൂക്ഷ്മാണുവിൽവരെ അതിന്റെ അനുരണനങ്ങളുമുണ്ട്.
ഒരു മനുഷ്യാവാസ്ഥയിലെ ഋതുഭേദങ്ങളെല്ലാം ജീവിതാവാസ്ഥയിലുമുണ്ട്.
സമ്പന്നത, ധനത്തിന്റേതോ മനത്തിന്റേതോ ആകട്ടെ, അതിനു നട്ടുച്ച മാത്രമല്ല അസ്തമയസന്ധ്യയും നിറകൊണ്ട പാതിരയുമുണ്ട്.
ഒരു മനുഷ്യാവാസ്ഥയിലെ ഋതുഭേദങ്ങളെല്ലാം ജീവിതാവാസ്ഥയിലുമുണ്ട്.
സമ്പന്നത, ധനത്തിന്റേതോ മനത്തിന്റേതോ ആകട്ടെ, അതിനു നട്ടുച്ച മാത്രമല്ല അസ്തമയസന്ധ്യയും നിറകൊണ്ട പാതിരയുമുണ്ട്.
നാം സഹിക്കുന്നതിനേക്കാൾ നമ്മെ മറ്റുള്ളവർ സഹിക്കുന്നുണ്ട്. നമ്മുടെ ചുടുനിശ്വാസത്തിന്റെ ഉഷ്ണക്കാറ്റേറ്റു വാടിത്തളർന്നു വീഴുന്നുമുണ്ട് പലരും. സഹനം സഹകരണത്തിന്റെ അഥവാ സാമൂഹികജീവിതത്തിന്റെ വിലാസമുദ്രയായതിനാൽ പരാതികളില്ല പരിഭവങ്ങളില്ല, അധികപേർക്കും. കാവലിന്റെയും കരുതലിന്റെയും കരുണാർദ്രമായ ഈ നീക്കുപോക്കുകളെ സംസ്കാരമെന്നു പറയാം, ബഹുസ്വരതയുടെ സഹനസംസ്‍കാരം. ഇന്ത്യ മാനവികതയുടെ മഹത്തായ ഒരതിശയമാകുന്നത് അങ്ങിനെയാണ് (A L ബാഷാമിനെ ഓർക്കുക). മനുഷ്യനന്മയുടെ മഹാവിസ്മയം !
സമാന്തരങ്ങളിലല്ല, സഹജീവിതത്തിൽ സഹനജീവിതത്തിൽ വിശ്വസിക്കുന്ന സഹോദരങ്ങൾക്ക് നവവത്സരാശംസകൾ...
No comments:
Post a Comment